10:40 PM

എന്താണ് അഗ്രിഗേറ്റര്‍ ?

വിവിധ ബ്ലോഗ്ഗുകളെയും വെബ്‌സൈറ്റുകളേയും ലിസ്റ്റ് ചെയ്യുന്നതിനായി നിര്‍മിച്ചിട്ടുള്ള വെബ്സൈറ്റുകളാണ് അഗ്രിഗേറ്ററുകള്‍ . എന്നിരുന്നാലും ഇവയ്ക്ക് പല ലക്ഷ്യങ്ങള്‍ ഉണ്ടാകാം. ഉദാഹരണമായി ഒരു ന്യൂസ് അഗ്രിഗേറ്റര്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ നല്‍കുന്ന വെബ്‌സൈറ്റുകളേയും ബ്ലോഗ്ഗുകളെയും ലിസ്റ്റ് ചെയ്യുന്നു. ഒരു അഗ്രിഗേറ്റര്‍ സന്ദര്‍ശിക്കുന്ന വ്യക്തിക്ക് വിവിധ ബ്ലോഗ്ഗുകളെയും വെബ്‌സൈറ്റുകളേയും കുറിച്ചുള്ള വിവരങ്ങള്‍ ഒരു കുടക്കീഴിലെന്ന പോലെ അറിയാന്‍ കഴിയുന്നു. അങ്ങനെ ഒരു അഗ്രിഗേറ്റര്‍ ബ്ലോഗ്ഗുകളുടെയും വെബ്സൈറ്റുകളുടെയും ഒരു എന്‍സൈക്ലോപീഡിയ ആയി പ്രവര്‍ത്തിക്കുന്നു. ഒരു മികച്ച അഗ്രിഗേറ്ററില്‍ ബ്ലോഗ്ഗുകളെ ലിസ്റ്റ് ചെയ്യുന്നതിന് പുറമേ ആ ബ്ലോഗ്ഗുകളില്‍ ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച പോസ്റ്റിനെ കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തുന്നു. കൂടുതല്‍ മികച്ച അഗ്രിഗേറ്ററില്‍ വിവിധ ബ്ലോഗ്ഗുകളില്‍ അവസാനം പ്രസിദ്ധീകരിച്ച പോസ്റ്റുകളെ അവ പ്രസിദ്ധീകരിച്ച തീയതിയുടെ ക്രമത്തില്‍ വിന്യസിച്ചു കാണിക്കാനുള്ള സൌകര്യവും ചെയ്തിട്ടുണ്ടാകും. ഇന്റര്‍നെറ്റില്‍ പുതിയ പോസ്റ്റുകള്‍ തിരയുന്ന ഒരാള്‍ക്ക് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുന്നു.
നിങ്ങള്‍ക്ക് കഥകള്‍ വളരെ ഇഷ്ടമാണെന്ന് കരുതുക. കഥകള്‍ ഇഷ്ടമല്ലാത്ത ആരാണ് ഉണ്ടാവുക അല്ലെ ? കഥകള്‍ പ്രസിദ്ധീകരിക്കുന്ന 7000 ഓളം ബ്ലോഗ്ഗുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു അഗ്രിഗേറ്റര്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്‌ അവയില്‍ ആ സമയത്ത് ഏറ്റവും പുതിയ കഥകള്‍ പ്രസിദ്ധീകരിച്ച ബ്ലോഗ്ഗുകളുടെ ഒരു പ്രത്യേക ലിസ്റ്റ് ലഭിച്ചാല്‍ അത് വളരെ പ്രയോജനപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇല്ലായെങ്കില്‍ പുതിയ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയാന്‍ ഓരോ ദിവസും ഏഴായിരം ബ്ലോഗ്ഗുകള്‍ സന്ദര്‍ശിച്ചു നോക്കേണ്ടി വരില്ലേ? ഇത് തീര്‍ത്തും അപ്രായോഗികമാണ് എന്ന് പറയേണ്ടതില്ലല്ലോ ?! 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.)  ഈ വെബ്‌സൈറ്റിന്റെ / ബ്ലോഗിന്റെ സ്വന്തം കമന്റ്‌ ബോക്സ്‌ ആണ് രണ്ടാമത്തേത്.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



3 comments

  1. ഇന്നാണ് ഞാൻ ‘കുഴൽ വിളിഅഗ്രിഗേറ്റര്‍’ കാണുന്നത്. എന്റെ ബ്ലോഗ് കുഴൽ വിളിഅഗ്രിഗേറ്റര്‍-ൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. എന്റെ ബ്ലോഗിന്റെവിലാസം www.mazhavilblog.blogspot.com - സസ്നേഹം വിപിൻ.ജി.നാഥ്പേയാട്

  2. എന്റെ ബ്ലോഗ് കുഴൽ വിളിഅഗ്രിഗേറ്റര്‍-ൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. എന്റെ ബ്ലോഗിന്റെവിലാസം
    http://odiyan007.blogspot.in/ please reply

  3. ഈ രണ്ട് ബ്ലോഗുകൾ ഉൾപ്പെടുത്താമോ ?
    http://thatikootu.blogspot.in/
    http://kochetanumkootarum.blogspot.in/

Leave a reply

your widget

website statistics _uacct = UA-649561-2urchinTracker()

Recent Blog Posts

Recent Comments

your widget