6:28 PM

പുതിയ മലയാളം ബ്ലോഗ്‌ അഗ്രിഗേറ്റര്‍ ഉദ്ഘാടനം ചെയ്തു

Kuzhalvili Aggregator
പുതിയ മലയാളം ബ്ലോഗ്‌ റോള്‍ ആയ "കുഴല്‍വിളി - അഗ്രിഗേറ്റര്‍ "  ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ ( പ്രിന്‍സിപ്പല്‍ , ഡി. പോള്‍ . പബ്ലിക്‌ സ്കൂള്‍ കുറവിലങ്ങാട് , കോട്ടയം ) നിര്‍വ്വഹിച്ചു. കുഴല്‍വിളി ബ്ലോഗ്‌ ടീമിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ഒരു ചടങ്ങില്‍ ആണ് കോട്ടയം ജില്ലയുടെ വിദ്യാഭ്യാസ രംഗത്ത് തിലകക്കുറിയായ് മാറിയ  ഡി. പോള്‍ . കുറവിലങ്ങാട് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്തത്. മലയാളത്തിലുള്ള കഥകളും കവിതകളും പ്രസിദ്ധീകരിക്കുകു എന്ന പ്രാഥമിക ദൌത്യവുമായി ആരംഭിച്ച കുഴല്‍വിളി ബ്ലോഗിന്റെ നിര്‍മ്മാണത്തിലും തുടര്‍ന്നുള്ള ഓരോ കാല്‍വയ്പ്പുകളിലും അദ്ദേഹത്തിന്റെ സഹായവും പ്രോത്സാഹനവും അവിസ്മരണീയമാണ്. അന്ന് ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ ഇടുക്കി ജില്ലയിലെ പ്രശസ്തമായ ഡി പോള്‍ സ്കൂള്‍ രാജമുടിയിലെ പ്രിന്‍സിപ്പല്‍ ആയിരുന്നു. ബഹുമാനപ്പെട്ട ഫാദര്‍ ....  "കുഴല്‍വിളി - അഗ്രിഗേറ്റര്‍ " സ്വിച്ച് ഓണ്‍ ചെയ്യാന്‍ അനേകം തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ് .ഞങ്ങള്‍ അങ്ങയോടു ഞങ്ങളുടെ നന്ദി അറിയിക്കുന്നു (കൂടുതല്‍ ചിത്രങ്ങള്‍ നാളെ).
എന്താണ് കുഴല്‍വിളി അഗ്രിഗേറ്ററിന്റെ പ്രത്യേകതകള്‍ ?
കുഴല്‍വിളി അഗ്രിഗേറ്ററിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ് .
1 . പുതുമയുള്ള രൂപഭംഗി
2 . സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ലളിതമായ (  User Friendly ) ഘടന.
3 . കുഴല്‍വിളി - അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മലയാളം ബ്ലോഗുകളെ അവസാനം പ്രസിദ്ധീകരിച്ച രചനയുടെ തീയതി അനുസരിച്ച് സ്വയമേവ ലിസ്റ്റ് ചെയ്ത് കാണിക്കുന്നു.
4 . പോസ്റ്റുകളെ തരം തിരിക്കാതെയും കഥ, കവിത, ലേഖനം , നര്‍മ്മം മുതലായ വിഭാഗങ്ങളായും കാണാനുള്ള സൗകര്യം.
5 . ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ബ്ലോഗിന്റെ പേരിനു മുകളിലൂടെ മൗസ് നീക്കുമ്പോള്‍ ആ പോസ്റ്റിന്റെ ഏതാനും ചില ഭാഗങ്ങള്‍ വായിക്കാനുള്ള സൗകര്യം.


ശ്രീ ഫിലിപ്പ് പി.ജെ.,ശ്രീ ബിജോ കാനാട്ട് , ശ്രീ അനീഷ്‌ കുമാര്‍ , ശ്രീ. ജോസഫ്‌ സേവ്യര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു.


ശ്രീ അനീഷ്‌ കുമാര്‍ കുഴല്‍വിളി അഗ്രിഗേറ്ററിനെക്കുറിച്ച് വിശദീകരിക്കുന്നു.



ശ്രീ രഞ്ജിത്ത് എ. ആര്‍ . ,ശ്രീ ഫിലിപ്പ് പി.ജെ, ശ്രീ. ജോസഫ്‌ സേവ്യര്‍ എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഉദ്ഘാടന വേളയില്‍

ശ്രീ ഫിലിപ്പ് പി.ജെ.,ശ്രീ രഞ്ജിത്ത് എ. ആര്‍ , ശ്രീ. ജോസഫ്‌ സേവ്യര്‍ ,ശ്രീ ബിജോ കാനാട്ട് എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഉദ്ഘാടന ചടങ്ങിനായ് കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ സന്ദര്‍ ശിച്ചപ്പോള്‍ (മധ്യ ഭാഗത്ത് കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ )

ശ്രീ ഫിലിപ്പ് പി.ജെ.,ശ്രീ രഞ്ജിത്ത് എ. ആര്‍ , ശ്രീ. ജോസഫ്‌ സേവ്യര്‍ ,ശ്രീ അനീഷ്‌ കുമാര്‍ എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഉദ്ഘാടന ചടങ്ങിനായ് കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ സന്ദര്‍ ശിച്ചപ്പോള്‍ (മധ്യ ഭാഗത്ത് കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ )


കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ - ഒരു വിദൂര ദൃശ്യം
ശ്രീ അനീഷ്‌ കുമാര്‍ , ശ്രീ ബിജോ കാനാട്ട്, ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്റര്‍ പരിശോധിക്കുന്നു
ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍



Presented by : ഗുരു @ കുഴല്‍വിളി  


ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



4 comments

  1. ഭാവുകങ്ങള്‍
    എല്ലാ വിധ ആശംസകളും നേരുന്നു
    എന്റെ ബ്ലോഗും ഈ സംരഭത്തില്‍ ചേര്‍ക്കുമല്ലോ
    http://www.aboothi.blogspot.com/

  2. ഡിയര്‍ അബൂതി ,
    കുഴല്‍വിളി അഗ്രിഗേറ്റര്‍ സന്ദര്‍ശിച്ചതിനും അതില്‍ ചേരാന്‍ ആഗ്രഹം അറിയിച്ചതിനും വളരെയധികം നന്ദി അറിയിക്കുന്നു. താങ്കളുടെ ബ്ലോഗ്‌ ആയ http://www.aboothi.blogspot.com/ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ" എന്ന വിഭാഗത്തില്‍ ചേര്‍ത്തിരിക്കുന്നു. തുടര്‍ന്നും താങ്കളുടെ സാന്നിധ്യ - സഹകരണം പ്രതീക്ഷിക്കുന്നു.

  3. നല്ല തുടക്കം... എല്ലാ ആശംസകളും...
    ഖുബ്ബൂസിനും ഇടം തരുമല്ലോ www.kuboos.blogspot.ae/

  4. എന്റെ ബ്ലോഗും കുഴല്‍വിളി അഗ്രിഗേറ്ററില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു http://lekhaken.blogspot.in/

Leave a reply

your widget

website statistics _uacct = UA-649561-2urchinTracker()

Recent Blog Posts

Recent Comments

your widget