11:34 PM

എന്താണ് കുഴല്‍വിളി അഗ്രിഗേറ്ററിന്റെ പ്രത്യേകതകള്‍ ?

മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകളെ അല്ലെങ്കില്‍ ബ്ലോഗ്ഗുകളെ ലിസ്റ്റ് ചെയ്യാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരുപിടി അഗ്രിഗേറ്ററുകളില്‍ ഒന്നാണ് കുഴല്‍വിളി അഗ്രിഗേറ്റര്‍ . ഇതു ഏതെങ്കിലും അഗ്രിഗേറ്ററുകളോട് മത്സരിക്കാനോ അവയുടെ സ്ഥാനം പിടിച്ചു പറ്റാനോ ആയി നിര്‍മ്മിച്ചിട്ടുള്ളതല്ല. ലോകത്തിലെ ശ്രേഷ്ഠ ഭാഷകളില്‍ ഒന്നായ മലയാളത്തിനു , പെറ്റമ്മയെ ആദ്യമായി അങ്ങനെ വിളിക്കാന്‍ പഠിപ്പിച്ച മലയാളത്തിന് ഒരെളിയ കൈത്താങ്ങ് ആവുക എന്നതാണ് കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ലക്‌ഷ്യം.  മലയാള ഭാഷയെ സ്നേഹിക്കുന്നവരുടെയും മലയാളത്തില്‍ രചനകള്‍ നിര്‍വ്വഹിക്കുന്നവരുടെയും ഒരു കൂട്ടായ്മ ആയി പ്രവര്‍ത്തിക്കാനും "കുഴല്‍വിളി അഗ്രിഗേറ്റര്‍ " ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങള്‍ തന്നെയാണ് "കുഴല്‍വിളി അഗ്രിഗേറ്ററിനെ" മറ്റുള്ള അഗ്രിഗേറ്ററുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
കുഴല്‍വിളി അഗ്രിഗേറ്ററിന്റെ മറ്റു ചില പ്രത്യേകതകള്‍ താഴെ പറയുന്നവ ആണ് :-
1. മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്‌ പോസ്റ്റുകളെ കഥകള്‍ , കവിതകള്‍ , ലേഖനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി തരം തിരിച്ചു കാണാനുള്ള സൗകര്യം.
2. ബ്ലോഗ്‌ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ ഓരോ പോസ്റ്റുകളുടെ തലക്കെട്ടുകളിലൂടെ മൗസ് ചലിപ്പിച്ചാല്‍ പ്രസ്തുത പോസ്റ്റുകളുടെ ആദ്യത്തെ ഏതാനും വരികള്‍ വായിക്കാനും , മറ്റു വിവരങ്ങള്‍ അറിയാനും സാധിക്കുന്ന തരത്തില്‍ ഒരു ടെക്സ്റ്റ്‌ ബോക്സ്‌ തുറന്നു വരുന്നു. തന്മൂലം പ്രസ്തുത ബ്ലോഗില്‍ പോകാതെ തന്നെ ആ പോസ്റ്റിന്റെ സ്വഭാവത്തെ കുറിച്ച് സന്ദര്‍ശകന് ഏകദേശ ധാരണ ഉണ്ടാക്കാന്‍ സാധിക്കുന്നു. അത് ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം ആ ബ്ലോഗ്‌ സന്ദര്‍ശിച്ചാല്‍ മതിയാകുമല്ലോ ! തന്മൂലം അനാവശ്യമായി ഒരു ബ്ലോഗ്‌ സന്ദര്‍ശിച്ച് ഇഷ്ട്ടപ്പെടാത്ത പോസ്റ്റ്‌ വായിക്കേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാന്‍ സാധിക്കുന്നു. ഇതാണ് കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകതയും ! അങ്ങനെ കുഴല്‍വിളി അഗ്രിഗേറ്റര്‍ മറ്റുള്ള മലയാളം ബ്ലോഗ്‌ അഗ്രിഗേറ്ററുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. (നാളെ ഈ രീതി അനുകരിക്കപ്പെട്ടേക്കാം ).
3. വ്യത്യസ്തമായ ഇന്റര്‍നെറ്റ്‌ ബ്രൌസറുകളില്‍ (ഇന്റര്‍നെറ്റ്‌ എക്സ്പ്ലൊറര്‍ , മോസില്ല ഫയര്‍ ഫോക്സ്‌ , ഗൂഗിള്‍ ക്രോം മുതലായവ) പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയാണ് കുഴല്‍വിളി അഗ്രിഗേറ്റര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
4. ഇന്റര്‍നെറ്റ്‌ വേഗത കുറഞ്ഞ കണക്ഷനുകള്‍ ഉള്ളവര്‍ക്കും എളുപ്പം ഉപയോഗിക്കാന്‍ കഴിയും എന്ന് ഉറപ്പു വരുത്തിയാണ് കുഴല്‍വിളി അഗ്രിഗേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
5. കുഴല്‍വിളി അഗ്രിഗേറ്റര്‍ എന്നത് കുഴല്‍വിളി ബ്ലോഗ്ഗിന്റെ അനുബന്ധ നിര്‍മ്മിതി ആയതിനാല്‍ സ്വന്തമായി ബ്ലോഗ്‌ ഇല്ലാത്തവര്‍ക്ക് പോലും ഒരു അപേക്ഷ അയക്കുന്നതിലൂടെ കുഴല്‍വിളി ബ്ലോഗില്‍ ചേരാനും സ്വന്തമായി രചനകള്‍ നിര്‍വ്വഹിക്കാനും സഹായിക്കുന്നു.
6.  സ്വന്തം ബ്ലോഗില്‍ പുതുതായി ചേര്‍ത്ത പോസ്റ്റ്‌ കുഴല്‍വിളി അഗ്രിഗേറ്ററില്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ബ്ലോഗ്ഗര്‍ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യേണ്ടതില്ല. അവ സ്വയമേവ അപ്ഡേറ്റായിക്കൊള്ളും . അതായത് മറ്റു ചില അഗ്രിഗേറ്ററുകള്‍ ആവശ്യപ്പെടുന്നത് പോലെ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ലോഗോ സ്വന്തം ബ്ലോഗില്‍ ഇടേണ്ടതിന്റെയോ ഓരോ പോസ്റ്റും പ്രസിദ്ധീകരിച്ച ശേഷം ആ ലോഗോയില്‍ ക്ലിക്ക് ചെയ്ത് ഫീഡ് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെയോ ആവശ്യം ഇല്ല.
7. ഗൂഗിള്‍ പ്ലസ്‌ , ഫേസ്ബുക്ക്‌ , ട്വിറ്റെര്‍ പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കുഴല്‍വിളി എന്ന പേരില്‍ പേജുകള്‍ ... ഇവ കൂടുതല്‍ പേര്‍ സ്വന്തം ബ്ലോഗില്‍ സന്ദര്‍ശകരായി .എത്തുന്നതിനു ഈ സൗകര്യം പ്രയോജനപ്പെടുന്നു.  
--------------------------------------------------------------------------------------



ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.)  ഈ വെബ്‌സൈറ്റിന്റെ / ബ്ലോഗിന്റെ സ്വന്തം കമന്റ്‌ ബോക്സ്‌ ആണ് രണ്ടാമത്തേത്.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



0 comments

Leave a reply

your widget

website statistics _uacct = UA-649561-2urchinTracker()

Recent Blog Posts

Recent Comments

your widget